ശിവഗിരി: ശ്രീനാരായണഗുരുദേവൻ സ്ഥാപിച്ച, ശതാബ്ദി നിറവിലായ ശിവഗിരി സ്കൂളിന്റെ അങ്കണത്തിൽ ചിങ്ങപ്പുലരിയായ ആഗസ്റ്റ് 17 ന് ഗുരുദേവന്റെ പഞ്ചലോഹ പ്രതിമ പ്രതിഷ്ഠിക്കും. രാവിലെ 8.15നും 9.15നും മദ്ധ്യേ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാണ് പ്രതിഷ്ഠാകർമ്മം നിർവഹിക്കുന്നത്.
ശിവഗിരി ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിനുവേണ്ടി പണികഴിപ്പിച്ച പുതിയ മന്ദിരത്തിന്റെയും കോഫി ഷോപ്പിന്റെയും ഉദ്ഘാടനവും തദവസരത്തിൽ നടക്കും. ശിവഗിരിമഠം ശാഖാസ്ഥാപനമായ കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ ഹൈസ്കൂൾ വിഭാഗത്തിനുവേണ്ടി പണികഴിപ്പിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 29ന് രാവിലെ 9നും 9.30നും ഇടയ്ക്ക് നടക്കുമെന്നും ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, കോർപ്പറേറ്റ് മാനേജർ സ്വാമി വിശാലാനന്ദ എന്നിവർ അറിയിച്ചു.