
പാലോട് : തിരുവനന്തപുരത്ത് സെപ്തംബർ 30 മുതൽ ഒക്ടോബർ 3 വരെ നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് സി.പി.ഐ പാലോട് മണ്ഡലം കമ്മിറ്റി രൂപം നൽകി.ആനാട്ട് കെ.വി. സുരേന്ദ്രനാഥ് ഹാളിൽ ചേർന്ന മണ്ഡലം ജനറൽ ബോഡി യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ കൗൺസിൽ അംഗം എ.എസ്. ഷീജ അദ്ധ്യക്ഷയായി. ജില്ലാ എക്സി അംഗം പി.എസ്. ഷൗക്കത്ത്, സി.പി.ഐ പാലോട് മണ്ഡലം സെക്രട്ടറി ഡി.എ. രജിത്ത് ലാൽ, കെ.ജെ. കുഞ്ഞുമോൻ,വേങ്കവിള സജി, എൽ .സാജൻ, എം.ജി. ധനീഷ്, വിജോദ് കുമാർ, ബോബൻ ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.