p

തിരുവനന്തപുരം: പല വകുപ്പുകളായി നിലനിറുത്താതെ എല്ലാ സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കണമെന്ന് പരിഷ്കരണ കമ്മിഷന്റെ ശുപാർശ..

അടുത്തടുത്തുള്ള യൂണിവേഴ്സിറ്റികളെ ആദ്യം ക്ളസ്റ്ററുകളാക്കുകയും ,പിന്നീട് ഒരുമിച്ച് ചേർക്കുകയും വേണം. യൂണിവേഴ്സിറ്റികൾക്ക് അംഗീകാരം നൽകുന്ന രീതി 10 വർഷം കൊണ്ട് ഘട്ടംഘട്ടമായി അവസാനിപ്പിക്കണം. സർക്കാർ മേഖലയിലെ മികച്ച 20 കോളേജുകളെ സർവകലാശാലയ്‌ക്കുള്ളിൽ പ്രവർത്തിക്കാൻ അനുവദിക്കണം. സ്വകാര്യ എയ്ഡഡ് കോളേജുകൾക്കും അവിടെ അനുമതി നൽകാം.

മറ്റ് പ്രധാന

ശുപാർശകൾ

■ പരീക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കണം

■ മലബാറിൽ കോളേജുകളുടെ എണ്ണം കൂട്ടണം

■പി.എച്ച്ഡി പ്രവേശനത്തിന് എസ്.സി/ എസ്.ടി വിദ്യാർത്ഥികൾക്ക് സംവരണം

■ 18 - 23 നും ഇടയിൽ പ്രായമുള്ള 60 ശതമാനം പേർക്ക് 10 വർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കണം. 2036 ൽ ഇത് 75 ശതമാനമാക്കണം

■കോളേജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം 60 ആക്കണം

■ ഗസ്റ്റ് ലക്ചറർമാരെ ഒഴിവാക്കി സ്ഥിരം നിയമനം നടത്തണം

■ നാലുവർഷ ഡിഗ്രി മൂന്ന് വർഷം പഠിച്ച ശേഷം വിദ്യാർത്ഥിക്ക് സ്വമേധയാ വിട്ടുപോകാൻ അവസരം നൽകണം

■ ഐ.ഐ.ടി മാതൃകയിൽ സംയോജിത പി.ജി - ഗവേഷണ കോഴ്സുകൾ നടപ്പാക്കണം

■അവികസിത ജില്ലകളിൽ 50 കോളേജുകളും സർവകലാശാലാവകുപ്പുകളും ആരംഭിക്കണം.

■ പ്രതിവർഷം 6 ലക്ഷമോ അതിൽ താഴെയോ വരുമാനമുള്ള വിദ്യാർത്ഥികൾക്ക് 100 ശതമാനം ഫീസിളവ് നൽകണം

■6 ലക്ഷത്തിന് മുകളിലോട്ട് ഇളവ് 80, 60, 40, 20 ശതമാനമാക്കണം. 10 ലക്ഷത്തിന് മുകളിൽ ഫീസിളവ് വേണ്ട

ഗ​വ​ർ​ണ​ർ​ ​ഒ​പ്പി​ടാ​ത്ത​ ​ലോ​കാ​യു​ക്ത​ ​ഓ​ർ​ഡി​ന​ൻ​സ്
സ​ർ​ക്കാ​ർ​ ​സ്വ​യ​ര​ക്ഷ​യ്ക്കൊ​രു​ക്കി​യ​ത്:​ ​വി.​ ​മു​ര​ളീ​ധ​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ഴി​മ​തി​ക​ൾ​ ​പു​റ​ത്തു​വ​രു​മ്പോ​ൾ​ ​അ​ധി​കാ​രം​ ​ന​ഷ്ട​പ്പെ​ടാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​മു​ന്നി​ൽ​ക്ക​ണ്ട് ​സ്വ​യ​ര​ക്ഷ​യ്ക്കാ​യി​ ​ത​യ്യാ​റാ​ക്കി​യ​താ​ണ് ​ഗ​വ​ർ​ണ​ർ​ ​ഒ​പ്പി​ടാ​ൻ​ ​വി​സ​മ്മ​തി​ച്ച​ ​ലോ​കാ​യു​ക്ത​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​ഓ​ർ​ഡി​ന​ൻ​സെ​ന്ന് ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.
നി​യ​മ​സ​ഭാ​സ​മ്മേ​ള​ത്തി​ൽ​ ​പാ​സാ​ക്കാ​തെ​ ​വീ​ണ്ടും​ ​ഓ​ർ​ഡി​ന​ൻ​സാ​യി​ ​കൊ​ണ്ടു​വ​രു​ന്ന​ത് ​ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​ ​പി​ന്തു​ണ​ ​ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​അ​ഴി​മ​തി,​ ​സ്വ​ജ​ന​പ​ക്ഷ​പാ​ത​ ​കേ​സു​ക​ൾ​ ​ലോ​കാ​യു​ക്ത​യു​ടെ​ ​മു​ൻ​പി​ലു​ള്ള​താ​ണോ​ ​ഈ​ ​വെ​പ്രാ​ള​ത്തി​ന് ​കാ​ര​ണ​മെ​ന്ന് ​സം​ശ​യ​മു​ണ്ട്.​ ​മു​ൻ​പ് ​ഇ​വ​ ​ഓ​ർ​ഡി​ന​ൻ​സാ​യി​ ​കൊ​ണ്ടു​വ​ന്ന​താ​ണ്.​ ​എ​ന്നാ​ൽ​ ​നി​യ​മ​സ​ഭ​ ​സ​മ്മേ​ളി​ച്ചി​ട്ടും​ ​പാ​സാ​ക്കാ​തെ​ ​ഇ​പ്പോ​ൾ​ ​ഓ​ർ​ഡി​ന​ൻ​സാ​യി​ ​വീ​ണ്ടും​ ​കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്നു.​ ​ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ളു​ടെ​ ​കാ​വ​ലാ​ളാ​ണ് ​ഗ​വ​ർ​ണ​ർ.​ ​അ​ദ്ദേ​ഹം​ ​വ​ഹി​ക്കു​ന്ന​ ​ചു​മ​ത​ല​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ഓ​ർ​ഡി​ന​ൻ​സു​ക​ൾ​ ​ഒ​പ്പി​ടാ​ത്ത​ത്.​ ​കേ​ന്ദ്ര​ത്തി​ൽ​ ​അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ​ ​ഓ​ർ​ഡി​ന​ൻ​സു​ക​ൾ​ ​കൊ​ണ്ടു​വ​രു​മ്പോ​ൾ​ ​അ​തി​നെ​തി​രെ​ ​പ്ര​തി​ക​രി​ക്കു​ന്ന​വ​രാ​ണ് ​സി.​പി.​എം,​ ​സി.​പി.​ഐ​ ​എം.​പി​മാ​ർ.​ ​അ​തി​നാ​ൽ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സീ​താ​റാം​ ​യെ​ച്ചൂ​രി​യു​ടെ​ ​അ​ഭി​പ്രാ​യ​മ​റി​യാ​ൻ​ ​താ​ത്പ​ര്യ​മു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

​മാ​ല​ചാ​ർ​ത്തി​യാ​ൽ​ ​എ​ന്താ​ണ് ​കു​ഴ​പ്പം?
ചി​ല​ ​മ​ത​ങ്ങ​ളി​ൽ​ ​വി​ശ്വ​സി​ക്കാ​നു​ള്ള​ ​അ​ധി​കാ​രം​ ​സി.​പി.​എം​ ​ന​ൽ​കു​ക​യും​ ​ചി​ല​ ​മ​ത​ങ്ങ​ളി​ൽ​ ​വി​ശ്വ​സി​ക്കാ​നു​ള്ള​ ​അ​വ​കാ​ശം​ ​നി​ഷേ​ധി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​ന​ട​പ​ടി​യാ​ണ് ​സി.​പി.​എ​മ്മി​ന്റേ​ത്.​ ​പാ​ർ​ട്ടി​ക്കാ​ർ​ ​ഹ​ജ്ജി​ന് ​പോ​യാ​ൽ​ ​കു​ഴ​പ്പ​മി​ല്ലെ​ങ്കി​ൽ​ ​ശ്രീ​കൃ​ഷ്ണ​ന്റെ​ ​വി​ഗ്ര​ഹ​ത്തി​ൽ​ ​മാ​ല​ ​ചാ​ർ​ത്തി​യ​തി​ൽ​ ​എ​ന്താ​ണ് ​കു​ഴ​പ്പ​മെ​ന്നും​ ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​ചോ​ദി​ച്ചു.
ക്രൈ​സ്‌​ത​വ​ ​വി​ശ്വാ​സി​യാ​യ​ ​മേ​യ​ർ​ ​ശ്രീ​കൃ​ഷ്ണ​ന്റെ​ ​വി​ഗ്ര​ഹ​ത്തി​ൽ​ ​മാ​ല​ചാ​ർ​ത്തി​യ​ത് ​ഉ​ദാ​ത്ത​മാ​യ​ ​മാ​തൃ​ക​യാ​ണ്.​ ​എ​ല്ലാ​ത്തി​നും​ ​വേ​ലി​കെ​ട്ടി​ ​ആ​ളു​ക​ളെ​ ​വേ​ർ​തി​രി​ക്കു​ന്ന​ ​സ​മീ​പ​നം​ ​സി.​പി.​എം​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.

ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്ത്
മാ​റ്റം​ ​ഉ​ട​ൻ​:​ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്ത് ​കാ​ലാ​നു​സൃ​ത​വും​ ​ഘ​ട​നാ​പ​ര​വു​മാ​യ​ ​മാ​റ്റം​ ​അ​നി​വാ​ര്യ​മാ​ണെ​ന്നും,​ ​അ​തു​ട​നെ​ ​സാ​ദ്ധ്യ​മാ​കു​മെ​ന്നും​ ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ​ ​ബി​ന്ദു​ ​പ​റ​ഞ്ഞു,.
ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തെ​ ​സ​മ​ഗ്ര​ ​പ​രി​ഷ്‌​ക​ര​ണ​ത്തി​നു​ള്ള​ ​പ്രൊ​ഫ.​ശ്യാം​ ​ബി​ ​മേ​നോ​ൻ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​സ്വീ​ക​രി​ച്ച​ ​ശേ​ഷം​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.
ക​മ്മി​ഷ​ന്റെ​ ​റി​പ്പോ​ർ​ട്ട് ​വൈ​കാ​തെ​ ​ന​ട​പ്പാ​ക്കും.​ ​യു​വ​ത്വം​ ​തൊ​ഴി​ൽ​ ​അ​ന്വേ​ഷ​ക​രാ​യി​ ​നി​ൽ​ക്കാ​തെ​ ​തൊ​ഴി​ൽ​ ​ദാ​താ​ക്ക​ളാ​യി​ ​മാ​റു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​പ​ഠ​ന​ത്തി​നൊ​പ്പം​ ​നൈ​പു​ണ്യ​ ​വി​ക​സ​ന​വും​ ​ഉ​റ​പ്പാ​ക്കു​ന്ന​ത്.​ ​അ​സാ​പ് ​പോ​ലു​ള്ള​ ​ഏ​ജ​ൻ​സി​ക​ളെ​ ​അ​തി​നാ​യി​ ​കൂ​ടു​ത​ൽ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സെ​ക്ര​ട്ട​റി​ ​ഇ​ഷി​താ​ ​റോ​യി,​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ൽ​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​പ്രൊ​ഫ.​ ​രാ​ജ​ൻ​ ​ഗു​രു​ക്ക​ൾ,​ .​ ​ഡോ.​എ​ൻ​ ​കെ​ ​ജ​യ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

ഗ​വ​ർ​ണ​റു​മാ​യി​ ​ഊ​ഷ്‌​മള
ബ​ന്ധം​ ​നി​ല​നി​റു​ത്തും​:​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​നി​യ​മ​ന​കാ​ര്യ​ത്തി​ൽ​ ​നി​യ​മ​പ​ര​മാ​യി​ ​ആ​ലോ​ചി​ച്ച് ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​പ​റ​ഞ്ഞു.​ ​ഗ​വ​ർ​ണ​റു​മാ​യി​ ​ഊ​ഷ്മ​ള​മാ​യ​ ​ബ​ന്ധം​ ​നി​ല​നി​റു​ത്താ​നാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​മ​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.