തിരുവനന്തപുരം: ജനതാദൾ (എസ്) ജില്ലാ കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു.തിരുവനന്തപുരത്ത് കാമരാജ് ഹാളിൽ കൂടിയ സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡോ.എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അഡ്വ.ഫിറോസ്‌ ലാൽ അദ്ധ്യക്ഷത വഹിച്ചു.അഡ്വ. കൊല്ലങ്കോട് രവീന്ദ്രൻ നായർ,തകിടി കൃഷ്ണൻ നായർ,കോളിയൂർ സുരേഷ്,കരുംകുളം വിജയകുമാർ, വി.സുധാകരൻ,കെ.എസ്.ബാബു,വല്ലൂർ രാജീവ്,വിപിൻ ചന്ദ്രൻ,എസ്.എസ്.അനിൽകുമാർ,ശൂരനാട് ചന്ദ്രശേഖരൻ,വേളി പ്രമോദ്,സെൽവരാജ് ഗബ്രിയേൽ,കൂട്ടപ്പനരാജേഷ് എന്നിവർ സംസാരിച്ചു.