
വെള്ളറട: ബാലസംഘം വെള്ളറട ഏരിയ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി അമാസ് ശേഖർ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ ജയപാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശരത്, ആതിര, ഏരിയ മുഖ്യരക്ഷാധികാരി ഡി.കെ.ശശി, മേഖല മുഖ്യരക്ഷാധികാരികളായ കെ.കെ. സജയൻ, എച്ച്.എസ്. അരുൺ, ആർ.എൽ. ഷാജുകുമാർ, പനച്ചമൂട് ഉദയൻ, ഇ. ഷൈജു തുടങ്ങിയർ സംസാരിച്ചു. ഭാരവാഹികളായി നീതു (പ്രസിഡന്റ്), അഖിൽ (സെക്രട്ടറി), വി.കെ. കുമാർ (കൺവീനർ), ജെ. അഹല്യ (കോഓർഡിനേറ്റർ), വിജയ് ലൗലി (നവമാദ്ധ്യമ കൺവീനർ), എൽ. പ്രേമലത (അക്കാഡമിക് കൺവീനർ), നിധിൻ രാജ്, ശ്രീകല (ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.