
തിരുവനന്തപുരം: സ്ത്രീസ്വാതന്ത്ര്യവും സമത്വവും നേടാൻ സ്ത്രീകൾക്കാദ്യം വേണ്ടത് തൊഴിലും സുസ്ഥിര വരുമാനവുമാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ 1070 സി.ഡി.എസ് ചെയർപേഴ്സൺമാർക്കായി ഗാന്ധിപുരം മരിയാറാണി ട്രെയിനിംഗ് സെന്ററിൽ സംഘടിപ്പിക്കുന്ന റസിഡൻഷ്യൽ പരിശീലനം 'ചുവട് 2022' മൂന്നാം ബാച്ചിനുവേണ്ടിയുള്ള സംസ്ഥാനതല പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓക്‌സിലറി ഗ്രൂപ്പുകൾക്ക് സബ്സിഡി നൽകിക്കൊണ്ട് തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനാവശ്യമായ സഹായങ്ങളും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.