puna

പുനലൂർ: ഐ.എൻ.ടി.യു.സി ജില്ലാ ക്യാമ്പ് 19, 20, 21 തീയതികളിൽ നടത്താൻ പുനലൂരിൽ ചേർന്ന ജില്ലാ നേതൃയോഗം തീരുമാനിച്ചു. തെന്മല എസ്.ആർ പാലസിലാകും ക്യാമ്പ്. 19ന് വൈകിട്ട് 3ന് പാതകയുയർത്തൽ, തുടർന്ന് ജില്ലാ നിർവാഹക സമിതി യോഗം. 20ന് രാവിലെ ഉദ്ഘാടന സമ്മേളനം, 2 ദിവസം വിവിധ തൊഴിൽ വിഷയങ്ങളിൽ ക്ലാസ്സുകൾ, ചർച്ചകൾ എന്നിവ നടക്കും.

ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് അദ്ധ്യക്ഷനായി. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഭാരതീപുരം ശശി മുഖ്യ പ്രഭാഷണം നടത്തി.

കൃഷ്ണവേണി.ജി.ശർമ്മ, വടക്കേവിള ശശി, അഡ്വ. ശൂരനാട് ശ്രീകുമാർ, ഏരൂർ സുഭാഷ്, കെ. ശശിധരൻ, സാബു എബ്രഹാം, എസ്. നാസറുദീൻ, കോതേത്ത് ഭാസുരൻ, അൻസർ അസീസ്, സി.വിജയകുമാർ, അഡ്വ. സഞ്ജയ് ഖാൻ, അഞ്ചൽ സക്കീർ ഹുസൈൻ, സി.ജെ. ഷോം, ഒ.ബി.രാജേഷ്, ശാന്തകുമാരിയമ്മ തുടങ്ങിയവർ സംസാരിച്ചു.