തിരുവനന്തപുരം:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) ജില്ലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംസ്ഥാന പെൻഷൻ ഭവനിൽ സാംസ്കാരിക സംഗമം നടത്തി. കെ.എസ്.എസ്.പി.യു ഇടയ്ക്കോട് യൂണിറ്റ് അംഗം കെ.രവികുമാർ രചിച്ച 'ഓക്കുമരങ്ങളിൽ കാറ്റുണരുമ്പോൾ' എന്ന നോവൽ കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ പ്രകാശനം ചെയ്തു.അന്തർദേശീയ യുദ്ധമുഖങ്ങളിലും,കൊവിഡ് പ്രതിരോധ രംഗങ്ങളിലും സജീവമായിരുന്ന മെഡിക്കൽ കോളേജ് ഡോക്ടർ എസ്.എസ്.സന്തോഷ് കുമാറിനെ ആദരിച്ചു. കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് വി.ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സാംസ്കാരിക വേദി കൺവീനർ മാറയ്ക്കൽ വിജയകുമാർ,​ പുരോഗമന കലാസാഹിത്യ സംഘം വൈസ് പ്രസിഡന്റ് പ്രൊഫ വി.എൻ.മുരളി, സംസ്ഥാന സാക്ഷരത സമിതി ഡയറക്ടർ എ.ജി.ഒലീന, കെ.എസ്.എസ്.പി.യു ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ, ട്രഷറർ കെ.സദാശിവൻ നായർ, ജില്ലാ സെക്രട്ടറി ജി.അജയൻ, ഡോ.ആർ.രഘുനാഥ്, ഡോ.എസ്.ഭാസിരാജ് എന്നിവർ പങ്കെടുത്തു.