മലയിൻകീഴ്: മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉദ്ഘാടനം 10ന് രാവിലെ 11ന് മന്ത്രി വീണജോർജ് നിർവഹിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ പറഞ്ഞു. ബ്ലോക്ക് തല ആരോഗ്യമേളയും മന്ത്രി നിർവഹിക്കും. ഐ.ബി. സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർപ്രകാശ്.എം.പി, ശശിതരൂർ.എം.പി, എം.വിൻസെന്റ് എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഉദ്ഘാടനശേഷം താലൂക്ക് ആശുപത്രി അങ്കണത്തിൽ നിന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസുവരെ ഘോഷയാത്രയും ഉണ്ടാകുമെന്ന് പ്രസിഡന്റ് പറഞ്ഞു. നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ, സെക്രട്ടറി കെ. അജികുമാർ, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീനകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.