
ബാലരാമപുരം: ഹിന്ദു ഐക്യവേദി പള്ളിച്ചൽ പഞ്ചായത്ത് സമിതി വാർഷികം ജില്ലാ അദ്ധ്യക്ഷൻ കിളിമാനൂർ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മൊട്ടമൂട് മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകരായ പുനർജനി പുനരധിവാസ കേന്ദ്രം ചെയർമാൻ ഷാസോമസുന്ദരം, ഡയറക്ടർ ബാലരാമപുരം അൽഫോൺസ് എന്നിവരെ ആദരിച്ചു. താലൂക്ക് പ്രസിഡന്റ് ജിനചന്ദ്രൻ, രക്ഷാധികാരി ഗോപിനാഥൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഭ്രഭാഷ് സ്വാഗതവും സുരേഷ് കുമാർ നന്ദിയും പറഞ്ഞു.