ind

തിരുവനന്തപുരം:ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ നടന്ന ഐതിഹാസിക പ്രക്ഷോഭങ്ങളെ മാറിനിന്ന് പരിഹസിച്ചവരും,മാപ്പിരന്നവരും ഇന്ന് കപട ദേശീയത പ്രകടിപ്പിക്കുകയാണെന്ന് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ആരോപിച്ചു. ആർ.വൈ.എഫ് ജില്ലാ കമ്മിറ്റി പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച യുവപ്രതിരോധ സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവർത്തകർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.അഡ്വ.അനൂപ് അദ്ധ്യക്ഷത വഹിച്ചു.ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് രാലു രാജ്,ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ.എസ്.സനൽകുമാർ,കെ.ജയകുമാർ,ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, എസ്.എസ്.സുധീർ,കരിക്കകം സുരേഷ്,കബീർ എന്നിവർ പങ്കെടുത്തു.