തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലേക്കും 2022-23 വർഷത്തെ ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി/ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 20ന് രാവിലെ 10 മണി വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഹെൽപ്പ് ലൈൻ വമ്പർ: 04712525300.
ഡിപ്ലോമ ഇൻ വൊക്കേഷൻ
തിരുവനന്തപുരം: പോളിടെക്നിക് കോളേജുകളിലെ ഡിപ്ലോമ ഇൻ വൊക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്പക്ടസും അപേക്ഷാ ഫോമും www.polyadmission.org/dvoc,www.asapkerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
പി.എസ്.സി:ഓൺലൈൻ
സേവനം പുനരാരംഭിക്കും
തിരുവനന്തപുരം: സെർവർ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നു ദിവസമായി പ്രവർത്തനരഹിതമായിരുന്ന പി.എസ്.സിയുടെ ഓൺലൈൻ സേവനങ്ങൾ ഇന്നുമുതൽ ലഭ്യമായി തുടങ്ങും. വിവിധ പരീക്ഷകൾക്ക് കൺഫർമേഷൻ നൽകാനും ഹാൾ ടിക്കറ്റ് എടുക്കാനും അപേക്ഷ സമർപ്പിക്കാനും കഴിയാതെ വന്നവർക്ക് ഇന്നുമുതൽ ഇത് ചെയ്യാനാകും.