
ബാലരാമപുരം:കോഴോട് കാരുണ്യ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ഏഴാ വാർഷികത്തോടനുബന്ധിച്ച് കാവിൻപുറം സ്നേഹക്കൂട് ട്രസ്റ്റുമായി ചേർന്ന് കിടരോഗികൾക്ക് ആയിരം രൂപ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ നിർവഹിച്ചു.അസോസിയേഷൻ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.പച്ചക്കറിക്കിറ്റ് വിതരണവും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് ആദരവും നൽകി.പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,ബ്ലോക്ക് മെമ്പർ ആർ.എസ്.വസന്തകുമാരി,വാർഡ് മെമ്പർമാരായ എൽ.സുനിൽകുമാർ,എസ്.സിന്ധു,സെക്രട്ടറി ബിന്ദുലാൽ ചിറമേൽ,പുനർജനി ചെയർമാൻ ഷാ സോമസുന്ദരം, ഫ്രാബ്സ് സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, എസ്.അനിൽകുമാർ, സനൽകുമാർ, ബിജുലാൽ.റ്റി.എസ്, കിരൺകുമാർ, എൽ,സുരേന്ദ്രൻ, സുഗന്ധി.എസ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.