pp

വർക്കല: ചിലക്കൂർ കടപ്പുറത്ത് നിന്ന് എൻജിൻ ഘടിപ്പിച്ച ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിനുപോയ അഞ്ചംഗ സംഘത്തിലെ മൂന്നുപേർ വള്ളം മറിഞ്ഞ് അവശനിലയിലായി. മറ്റുള്ളവരെ തീരത്തുള്ള മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെ ആറോടെ വെട്ടൂർ തീരത്താണ് സംഭവം.

ശക്തമായ തിരച്ചുഴിയിൽ അകപ്പെട്ടാണ് വള്ളം മറിഞ്ഞത്. രക്ഷിക്കാൻ പോയ മറ്റൊരു വള്ളം മറിഞ്ഞ് മറ്റൊരു മത്സ്യത്തൊഴിലാളിക്കും സാരമായ പരിക്കേറ്റു. ചിലക്കൂർ സ്വദേശികളായ മാഹിൻ (60), ഷാഹിദ് (35), ഇസ്‌മയിൽ (45) എന്നിവരാണ് അവശനിലയിലായത്. വർക്കല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മൂന്നുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.