devikulam

പാറശാല: പാറശാല പഞ്ചായത്തിലെ അയ്ങ്കാമം വാർഡിലെ ജനങ്ങൾ ആശ്രയിക്കുന്നത് മഴവെള്ളത്തെയാണ്. ഇവിടുത്തെ ജനങ്ങളുടെ ദാഹമകറ്റാൻ ഇതുവരെ കുടിവെള്ള പദ്ധതികളൊന്നുംതന്നെ എത്തിയിട്ടില്ല. മൂന്ന് വശങ്ങളും തമിഴ്നാടിനാൽ ചുറ്റപ്പെട്ടതിനാൽ തമിഴ്നാടിന്റെ ഭാഗത്തുകൂടിവേണം വാർഡിനുള്ളിലേക്ക് എത്താൻ. അതിർത്തിയോട് ചേർന്ന് കിടക്കുന്നതിനാൽ പാറശാല ഗ്രാമപഞ്ചായത്തിലെ മറ്റ് 22 വാർഡുകളിൽ നടപ്പിലാക്കിയിട്ടുള്ള കുടിവെള്ള പദ്ധതികളൊന്നുംതന്നെ ഈ വാർഡിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. കൽക്കുളം, കണിയാരംകോട് കുളം, തച്ചൂർകുളം, ദേവികുളം എന്നീ കുളങ്ങളിൽ എത്തുന്ന മഴവെള്ളമാണ് പ്രദേശത്തെ ഏക ആശ്രയം. എന്നാൽ നിലവിൽ ഈ കുളങ്ങളുടെ സംരക്ഷണം കൃത്യമായി നടത്താത്തതിനാൽ പ്രതിസന്ധിയിലായത് പ്രദേശത്തെ ജനങ്ങളാണ്.

2004 വരെ നെയ്യാറിലെ വെള്ളം തമിഴ്നാട് ഭാഗത്തെ ഇടതുകര കനാൽവഴി വാർഡിൽ എത്തിയിരുന്നെങ്കിലും പിന്നീട് തമിഴ്നാടും കേരളവും തമ്മിൽ മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ തുടങ്ങിയതോടെ ഇടതുകര കനാൽ വഴി വെള്ളത്തിന്റെ വരവും നിലച്ചു.