വർക്കല:ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷ ത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് പ്രസിഡന്റ് പാലോട് രവി ജാഥ ക്യാപ്റ്റനായുള്ള നവ സങ്കൽപ്പ പദയാത്ര ഇന്ന് ഉച്ചയ്ക്ക് 2.30ന് അയിരൂരിൽ നിന്ന് ആരംഭിക്കും. എം.വിൻസന്റ് എം.എൽ.എ പതാക കൈമാറും. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ പദയാത്ര ഉദ്ഘാടനം ചെയ്യും.വൈകിട്ട് 3ന് വർക്കല മൈതാനത്ത് സമാപിക്കും.തുടർന്ന് പൊതുസമ്മേളനവും നടക്കുമെന്ന് വർക്കല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രഘുനാഥൻ അറിയിച്ചു.