തിരുവനന്തപുരം:കൊല്ലം ടി.കെ.എം. എൻജിനിയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ തിരുവനന്തപുരം ശാഖയുടെ കുടുംബസംഗമവും ഗുരുദക്ഷിണയും 15ന് വൈകിട്ട് 6ന് പി.എം.ജിയിലെ ഹോട്ടൽ പ്രശാന്തിൽ നടക്കും.എൻജി.ജി.രാജ്മോഹൻ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് ആർ.രാമവർമ്മ അദ്ധ്യക്ഷത വഹിക്കും.ടി.കെ.എമ്മിലെ മുൻ പ്രൊഫ.ഉമ്മൻ സാമുവൽ ഗുരുവന്ദനം അർപ്പിക്കും. 50 വർഷം പൂർത്തിയാക്കിയ 1972 ബാച്ചിലെ അംഗങ്ങളെയും 80 വയസ് പൂർത്തിയായ അലൂമ്നി അംഗങ്ങളെയും ആദരിക്കും.വിവരങ്ങൾക്ക് 9495155869 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി എൻജി.എസ്.വേണുഗോപാൽ അറിയിച്ചു.