പാറശാല:പേരൂർ തിരുനാരാണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവം ആരംഭിച്ചു.18 വരെ തുടരും. ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഭാഗവത സപ്താഹ യജ്ഞം 11ന് ആരംഭിക്കും.ഉത്സവ ദിവസങ്ങളിൽ പതിവ് പൂജകൾക്ക് പുറമെ ദിവസേന രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, തുടർന്ന് വിശേഷാൽ പ്രഭാത പൂജയും ഗണപതി പൂജയും,8 ന് പന്തീരടി പൂജ, 8.30 ന് പാലഭിഷേകം,8.45 ന് ഇളനീർ അഭിഷേകം,9 ന് നവകലശ പൂജ,9.30 ന് കളഭാഭിഷേകം,10 ന് ബ്രഹ്മരക്ഷസിന് പ്രത്യേകപൂജ,11.30 ന് നാഗർക്ക് പ്രത്യേകപൂജ, ഉച്ചയ്ക്ക് 1ന് അന്നദാനം, 6.30ന് അസ്തമയ പൂജയും ദീപാരാധനയും,7 ന് വിഷ്ണുസഹസ്രനാമ പുഷ്‌പാഞ്ജലി, 8.30ന് യക്ഷിയമ്മക്ക് പ്രത്യേക പൂജ. 18 ന് രാത്രി 12 ന് ജന്മദിന പാലഭിഷേകം, ഇളനീർ അഭിഷേകം,ജന്മദിന പൂജ എന്നിവ.11 ന് വൈകിട്ട് 6ന് മുൻ മാളികപ്പുറം ശാന്തിയും പമ്പ മേൽശാന്തിയുമായ മലയിൻകീഴ് ഗോവിന്ദൻ പോറ്റി യജ്ഞശാലയിൽ ഭദ്രദീപം തെളിക്കും. തുടർന്ന് 7.30 ന് യജ്ഞാചാര്യൻ വളവനാട് വിമൽ വിജയ് യുടെ ഭാഗവത മാഹാത്മ്യ പ്രഭാഷണം.പാരായണം.തുടർന്ന് ദിവസവും രാവിലെ 5.30ന് മഹാഗണപതി ഹോമം,6.30 ന് വിഷ്ണുസഹസ്രനാമ ജപം,7.25 ന് ഭാഗവത പാരായണം,ഉച്ചക്ക്12 ന് ഭഗവത പ്രഭാഷണം,1 ന് അൻപൊലിപ്പറ നിറയ്ക്കൽ,2 മുതൽ ഭാഗവത പാരായണം,7 ന് ദീപാരാധന,7.10 ന് ഭജന,8 ന് ഭാഗവത പ്രഭാഷണം.15 ന് യജ്ഞശാലയിൽ രാവിലെ 10 ന് മഹാമൃത്യുഞ്ജയ ഹോമം,വൈകുന്നേരം 4.30 ന് വിദ്യാരാജഗോപാല മന്ത്രാർച്ചന,16 ന് സ്വയംവര ഘോഷയാത്ര, രുഗ്മിണീ സ്വയംവരപൂജ, വൈകിട്ട് 5ന് സർവൈശ്വര്യപൂജ, ഗ്രഹദോഷ നിവാരണ പൂജ,17 ന് വിശേഷാൽ കുചേല സദ്ഗതി പൂജ, ഏഴാം ദിവസമായ 18 ന് രാവിലെ 8 ന് അവഭൃഥ സ്നാനപൂജ, ഉച്ചയ്ക്ക് 12 ന് ഭാഗവത സമർപ്പണം.