rajasenan

തിരുവനന്തപുരം: ജയൻ ഭരതക്ഷേത്രയുടെ മേൽനോട്ടത്തിൽ മുളവനയിൽ പ്രവർത്തിക്കുന്ന ഭരതക്ഷേത്ര നൃത്തസംഗീത വാദ്യോപകരണ പഠനകേന്ദ്രത്തിന്റെ 27ാം വാർഷികത്തിന്റെ ഭാഗമായി ' ഭരതവർഷം -2022'ന്റെ ലോഗോ പ്രകാശനം സംവിധായകൻ രാജസേനൻ പ്രസ്‌ക്ലബിൽ നിർവഹിച്ചു.

വി.കെ. പ്രശാന്ത് എം.എൽ.എ, കണ്ണമ്മൂല വാർഡ് കൗൺസിലർ ശരണ്യ എസ്.എസ് തുടങ്ങിയവരും പങ്കെടുത്തു. ഒക്ടോബർ 7,8,9 തീയതികളിൽ പുത്തരിക്കണ്ടം ഇ.കെ. നായനാർ പാർക്കിലായിരിക്കും വാർഷിക ചടങ്ങുകൾ നടക്കുക.