തിരുവനന്തപുരം: ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കെ.എസ്.ഇ.ബി.യുടെ താരങ്ങളെ വൈദ്യുതിബോർഡ് ഇന്ന് വൈകിട്ട് 3 ന് പട്ടം വൈദ്യുതി ഭവനിൽ നടക്കുന്ന ചടങ്ങിൽ അനുമോദിക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.ഫുട്ബാൾ താരം ഐ.എം.വിജയൻ മുഖ്യാതിഥിയായിരിക്കും.വൈദ്യുതി ബോർഡ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.രാജൻ എൻ. ഖോബ്രഗഡെ, ഡയറക്ടർമാരായ വി.ആർ.ഹരി, അഡ്വ.വി.മുരുഗദാസ്, ആർ.സുകു എന്നിവർ സംബന്ധിക്കും.