
ഉദിയൻകുളങ്ങര:പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാൽക്കുളങ്ങര വാർഡിലെ പ്രത്യേക ഗ്രാമസഭായോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.ലൈഫ് ഭവന പദ്ധതി ലിസ്റ്റ് അംഗീകരിക്കൽ,തൊഴിലുറപ്പ് പദ്ധതി,പാഥേയം ലിസ്റ്റ് അംഗീകരിക്കൽ,ബാലസൗഹൃദപഞ്ചായത്ത്,വയോജന ക്ലബ് രൂപീകരിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.ഗ്രാമസഭയ്ക്ക് മുന്നോടിയായി വിവിധ ഇനം കായിക മത്സരങ്ങളും സംഘടിപ്പിച്ചു.ഹരിതകർമ്മസേന പഴയ സാരികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ചവിട്ടുമെത്തകളുടെ വിതരണം പ്രസിഡന്റ് എസ്.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കാക്കാണം മധു,കെ.എസ്.ജയചന്ദ്രൻ,സെക്രട്ടറി ഹരിൻബോസ്,കോ-ഓർഡിനേറ്റർ സന്ധ്യ,ജസ്റ്റിൻ,നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.