
വെള്ളനാട്:വെള്ളനാട് ചാങ്ങ ദേവി വിലാസം എൻ.എസ്.എസ് കരയോഗത്തിൽ സംഘടിപ്പിച്ച ഉന്നത വിജയികളെ ആദരിക്കൽ നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് കെ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഡോ.എൽ.ആർ.മധുജൻ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ വച്ച് ലഹരിമുക്ത പ്രചരണത്തിന് രാഷ്ട്രപതിയുടെ അവാർഡ് നേടിയ ഡോ.എൽ.ആർ.മധുജനെ ആദരിച്ചു.വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി,ക്ഷേത്ര പ്രസിഡന്റ് കിഷോർ കുമാർ,സെക്രട്ടറി പ്രദീഷ് കുമാർ,മുൻ ഗ്രാമ പഞ്ചായത്തംഗം രഞ്ചിത്ത്,കരയോഗം സെക്രട്ടറി ഇ.പി.വിജയകുമാർ,കെ.സുനിൽ എന്നിവർ സംസാരിച്ചു.