b6

ഉദിയൻകുളങ്ങര:പാറശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന ഗ്രാമസമൃദ്ധി ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിൽ നടത്തിയ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും വിപണന മേളയും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമസമൃദ്ധി എഫ്.പി.ഒ ചെയർമാൻ എസ്.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.സ്മാം രജിസ്‌ട്രേഷൻ ഉദയ സമുദ്ര ഗ്രൂപ്പ്,സായികൃഷ്ണ പബ്ലിക് സ്‌കൂൾ എം.ഡി എസ്.രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.ചെങ്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അജിത്കുമാർ ആദ്യവില്പന നടത്തി.കൃഷി ഓഫീസർ ആർ.ജെ.ആൻസി,മധുകുമാർ.ബി,ഗ്രാമസമൃദ്ധി എഫ്.പി.ഒ സി.ഇ.ഒ ജ്യോതി,ഡയറക്ടർ കെ ശ്രീകുമാർ,വി.എം നിസ,ജനറൽ സെക്രട്ടറി ഡോ.ഡി.സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.