തിരുവനന്തപുരം:സി.ഇ.ടി സംഘടിപ്പിക്കുന്ന നാലു ദിവസത്തെ ഫാക്കൽറ്റി എംപവർമെന്റ് പ്രോഗ്രാം ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ.വി.സുരേഷ് ബാബു അദ്ധ്യക്ഷനായ യോഗത്തിൽ കോഴ്സ് കോർഡിനേറ്റർ ഡോ.റാണി പവിത്രൻ,യു.ജി സ്റ്റഡീസ് ഡീൻ ഡോ.എം അബ്ദുൾ നിസാർ തുടങ്ങിയവർ സംസാരിച്ചു.വിവിധ സെഷനുകളിലായി ഐ.ഐ.എസ്.ടി ഔട്ട്‌ സ്റ്റാൻഡിംഗ് പ്രൊഫസർ ഡോ.കുരുവിള ജോസഫ്,പി.എസ്.സി അംഗം ഡോ.എം.ആർ.ബൈജു എന്നിവർ പ്രഭാഷണം നടത്തി.