p

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി അടക്കം 11 ഓർഡിനൻസുകൾ അസാധുവായതു കൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥയില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.

ഓർഡിനൻസുകളിൽ ഒപ്പിടാത്ത ഗവർണറോട് ഏറ്റുമുട്ടൽ സമീപനം സർക്കാർ സ്വീകരിച്ചിട്ടില്ല. അസാധാരണ സാഹചര്യം സാധാരണ സാഹചര്യമായിത്തീരും. പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കും. ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതതെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു