കിളിമാനൂർ : വാമനപുരം ഡി ബി എച്ച്.എസിലെ സ്വാതന്ത്ര്യ ദിനാഘോഷവും പ്രതിഭാ സംഗമവും യാത്രയയപ്പ് സമ്മേളനവും 15ന് നടക്കും.രാവിലെ 10ന് നടക്കുന്ന പൊതു സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.പി.ടി എ പ്രസിഡന്റ് കെ.എൻ. പ്രശാന്തൻ അദ്ധ്യക്ഷത വഹിക്കും.സ്വാഗത സംഘം ചെയർമാൻ വിജയകുമാർ സ്വാഗതം പറയും.ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണൻ ,പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ജിശാന്തകുമാരി,ബ്ലോക്ക് പഞ്ചായത്തംഗം ഐഷാ റഷീദ്,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഡി.രഞ്ജിതം,ഹെഡ്മിസ്ട്രസ് വി.എസ് ലക്ഷ്മി എന്നിവർ പങ്കെടുക്കും.