വിതുര:ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലാ പ്ലാറ്റിനം ജൂബിലിആഘോഷപരിപാടിയുടെ ഭാഗമായി മനുഷ്യൻ ഒന്നാണ് എന്ന വിഷയത്തെ ആസ്പദമാക്കി സാംസ്‌കാരിക സദസ് സംഘടിപ്പിച്ചു.കവി അസീം താന്നിമൂട് ഉദ്ഘാടനം ചെയ്തു.സ്വദേശാഭിമാനി ഗ്രന്ഥശാലാപ്രസിഡന്റ് ടി.വി.രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,ഗ്രന്ഥശാലാസെക്രട്ടറി ഡോ.കെ.ഷിബു,ബിന്ദു.ജി.നായർ എന്നിവർ പങ്കെടുത്തു.