
കല്ലറ :പാങ്ങോട് ഗ്രാമപഞ്ചായത്തിലെ തുമ്പൂർമുഴി കമ്പോസ്റ്റ് യൂണിറ്റിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഭരതന്നൂർ ഹൈസ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എം ഷാഫി നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജീന എ.എം,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ പഴവിള, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ.എസ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അശ്വതി പ്രദീപ്,വാർഡ് മെമ്പർ ബിന്ദു,സ്കൂൾ പ്രിൻസിപ്പൽ,ഹെഡ്മിസ്ട്രസ്സ്,പി. ടി.എ ഭാരവാഹികൾ,ഹരിത കർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.