vijayaraghavan-ulkadanam-

കല്ലമ്പലം: വ്യാപാരി ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റിന്റെ ആഘോഷ പരിപാടികൾ കല്ലമ്പലം പൊലീസ് ഇൻസ്‌പെക്ടർ വി.കെ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ബി.മുഹമ്മദ്‌ റാഫി അദ്ധ്യക്ഷത വഹിച്ചു.പതാക ഉയർത്തി. ചിറയിൻകീഴ്‌ മേഖലാ പ്രസിഡന്റ് ബി.ജോഷിബാസു,യൂണിറ്റ് ജനറൽ സെക്രട്ടറി എൻ.സുരേഷ് കുമാർ, ട്രഷറർ വി.രാജീവ് എന്നിവർ സംസാരിച്ചു.യൂണിറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കച്ചവടക്കാരിൽ 70 വയസ് കഴിഞ്ഞവർക്ക് പ്രതിമാസം 1000 രൂപ വീതം പെൻഷൻ വിതരണവും കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന വ്യാപാരികൾക്ക് ചികിത്സാ ധനസഹായവും വിതരണം ചെയ്തു.