
വിതുര: തൊളിക്കോട് പഞ്ചായത്തിൽ സി.പി.എമ്മും,കോൺഗ്രസും ചേർന്ന് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു വെന്നാരോപിച്ച് ബി.ജെ.പി തൊളിക്കോട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ തൊളിക്കോട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.ബി.ജെ.പി ആര്യനാട് മണ്ഡലംകമ്മിറ്റി പ്രസിഡന്റ് പുളിമൂട്സുനിൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി തൊളിക്കോട് പഞ്ചായത്ത് സമിതി പ്രസിഡന്റ് വിനോബജയൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ആര്യനാട് മണ്ഡലം ജനറൽസെക്രട്ടറിയും തച്ചൻകോട് വാർഡ് മെമ്പറുമായ തച്ചൻകോട് വേണുഗോപാൽ, മണ്ഡലം സെക്രട്ടറി പനയ്ക്കോട് സുനിൽകുമാർ, ചെറ്റച്ചൽഅശോകൻ, സജി ആര്യനാട്, ആർ.ആർ.രതീഷ്, അരുൺ.സി.എസ്, ചായം സുരേഷ്കുമാർ, ഇന്ദിര എന്നിവർ പങ്കെടുത്തു.