തിരുവനന്തപുരം: തൊഴിലിടങ്ങളിലെ ശിശു പരിപാലന കേന്ദ്രം പദ്ധതിയുടെ ഉദ്ഘാടനം പി.എസ്.സി ആസ്ഥാനത്ത് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.കുഞ്ഞുങ്ങളെക്കുറിച്ചുള്ള അമ്മമാരുടെ ഉത്കണ്ഠ കുറക്കാൻ ഈ കേന്ദ്രങ്ങളിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

ആദ്യ ഘട്ടമായി 25 കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്.ഇത് സംസ്ഥാന വ്യാപകമാക്കുമെന്നും പദ്ധതിയ്ക്കായി അറുപത്തി രണ്ടര കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.വനിതാ ശിശു വികസന വകുപ്പും കെ.എസ്.ആർ.ടി.സിയും സംയുക്തമായി നടത്തുന്ന മുലയൂട്ടൽ ബോധവത്ക്കരണത്തിനായുളള ബസിന്റെ ഫ്‌ളാഗ് ഓഫും മന്ത്രി നിർവഹിച്ചു.പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ അദ്ധ്യക്ഷത വഹിച്ചു.