കിളിമാനൂർ :കുറവൻ കുഴി തൊളിക്കുഴി റോഡിൽ അറ്റകുറ്റ പണി നടത്തുന്നതിനായി ഇന്ന് മുതൽ താത്കാലികമായി വലിയവാഹനങ്ങൾ നിരോധിക്കുകയാണന്നും മുക്കുന്നം ജംഗ്ഷനിൽനിന്നും വരുന്ന വാഹനങ്ങൾ കടയ്ക്കൽ റോഡു വഴി പോകേണ്ടതാണന്നും മറ്റു ചെറിയ വാഹനങ്ങൾ പൊലീസ് സ്റ്റേഷൻ തൊളിക്കുഴി റോഡും ഉപയോഗിക്കേണ്ടതാണന്നും പൊതുമരാമത്തു റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.