ആറ്റിങ്ങൽ:മലയാളശാല സാഹിത്യ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എം.ആർ.മധുവിന്റെ കുറുങ്കവിതാ സമാഹാരമായ തലയോട്ടിയുടെ പ്രകാശനം 14ന് വൈകിട്ട് 4ന് ആറ്റിങ്ങൽ ഗവ. മോഡൽ ബോയിസ് എച്ച്.എസ്.എസിൽ നടക്കും.സാഹിത്യകാരൻ പി.കെ.പാറക്കടവ് സംഗീത സംവിധായകൻ ശരത്തിന് നൽകി പുസ്തകം പ്രകാശനം ചെയ്യും.മലയാള ശാല പ്രസിഡന്റ് സുരേഷ് കൊളാഷ് അദ്ധ്യക്ഷത വഹിക്കും.ഗ്രന്ഥകാരന്റെ പിതാവ് കെ.മാധവൻ നായർ ഭദ്രദീപം തെളിക്കും.നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി മുഖ്യാതിഥിയായിരിക്കും.ഡോ.എസ്.ഭാസിരാജ് പുസ്തകം പരിചയപ്പെടുത്തും. മലയാളശാല രക്ഷാധികാരി വർക്കല ഗോപാലകൃഷ്ണൻ,​എം.പ്രദീപ്,​സുജി.എസ്,​ കെ.അജന്തൻ നായർ,​വിജയൻ പാലാഴി,​രാധാകൃഷ്ണൻ കുന്നുപുറം,​എം.എസ്.ജലീൽ,​ബിനു വേലായുധൻ,​വി.വേണുഗോപാൽ,​ആർ.എസ്.സുധാകരൻ നായർ,​ആറ്റിങ്ങൽ ഗോപൻ,​വഞ്ചിയൂർ ഉദയകുമാർ എന്നിവർ സംസാരിക്കും.എം.ആർ.മധു മറുമൊഴി പറയും.ഇതോടനുബന്ധിച്ച് ഉച്ചയ്ക്ക് 2.30 മുതൽ നടക്കുന്ന കവിയരങ്ങിൽ ആറ്റിങ്ങൽ ശശി,​വി.ഷിഹാബ്,​കായിക്കര അശോകൻ,​ഉല്ലാസ് പള്ളിക്കൽ,​ സന്തോഷ് തോന്നയ്ക്കൽ,​സൈജു ചാവർകോട്,​ശൈലകുമാർ,​പ്രമോദ് കുഴിമതിക്കാട്,​ജയശ്രീ ആറ്റിങ്ങൽ,​ദീപക്പ്രഭാകർ,​മനോജ് നാവായിക്കുളം,​രശ്മി.എം.ആർ,കുമാരി ശ്രദ്ധപ്രദീപ് എന്നിവർ പങ്കെടുക്കും.