തിരുവനന്തപുരം: ഇന്ത്യയിലെ ദളിത് ക്രൈസ്തവർക്ക് ഭരണഘടന ഉറപ്പുനൽകിയ പട്ടികജാതി അവകാശവും അനുബന്ധ ആനുകൂല്യങ്ങളും നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കൗൺസിൽ ഒഫ് ദളിത് ക്രിസ്ത്യൻസ് (സി.ഡി.സി), ദളിത് കത്തോലിക്ക മഹാസഭ (ഡി.സി.എം.എസ്) കേരള കൗൺസിൽ ഒഫ് ചർച്ചസ് (കെ.സി.സി) എന്നിവ സംയുക്തമായി സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. സി.ഡി.സി ചെയർമാൻ എസ്.ജെ.സാംസൺ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ എസ്.ധർമ്മരാജ് അദ്ധ്യക്ഷത വഹിച്ചു.വി.ജെ.ജോർജ്ജ്, ഫാ.ജോൺ അരീക്കൽ,മേജർ ആർ.ക്രിസ്തുരാജ്,ജിൻ.പി.സ്റ്റീഫൻ, എബനേസർ ഐസക്, വൈ.അനിൽലാൽ, അഡ്വ.പ്രസാദ്,എൻ.ദേവദാസ്,സാജൻ ഡാനിയേൽ, ജയദാസ് സ്റ്റീഫൻസൺ, ജോയ് പോൾ, ജോഷ്വാ തളിക്കൽ,ലാലു,ബി.സെൽവരാജൻ,എഡ്മണ്ട് റോയി, ഡി.ജെ.സ്റ്റാൻലി,വിക്ടർ തോമസ്,സി.എസ്.ജോബി,ദിൻകർ ദേവരാജ് എന്നിവർ പങ്കെടുത്തു.