തിരുവനന്തപുരം: കരിക്കകം കാവിൻകുളങ്ങര റസിഡന്റ്‌സ് അസോസിയേഷനും (കെ.കെ.ആർ.എ), ടൈറ്റാനിയം ഫാക്ടറിയും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കരിക്കകം വാർഡ് കൗൺസിലർ ഡി.ജി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ആർ.എ പ്രസിഡന്റ് പി.എസ്.സദാശിവൻ, സെക്രട്ടറി വിക്രമൻ നായർ, ടൈറ്റാനിയം ലിമിറ്റഡ് ഡി.ജി.എം ശശികുമാരൻ തമ്പി, സെക്രട്ടറി എസ്.വി.വിമൽ, പി.ആർ.ഒ എ.കെ.സതീഷ് എന്നിവർ പങ്കെടുത്തു.