
പാറശാല: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന തീർത്ഥാടകർക്കായി സൗജന്യമായി ദേശീയപതാകകൾ നൽകുന്ന ചടങ്ങ് എം.എൽ.എമാരായ കെ.ആൻസലൻ,എം.വിൻസെന്റ് എന്നിവർ ചേർന്ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിക്ക് ആദ്യമായി ദേശീയപതാക കൈമാറി ഉദ്ഘാടനം ചെയ്തു.ക്ഷേത്രാങ്കണത്തിൽ മഹാശിവലിംഗത്തിന് മുന്നിലായി നടന്ന ചടങ്ങിൽ ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ,വൈസ് പ്രസിഡന്റ് അജിത്കുമാർ,ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം,ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ,ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ വി.കെ.ഹരികുമാർ, ജെ.ബി.അനിൽകുമാർ,ഓലത്താന്നി അനിൽ, പി.എസ്.സജി എന്നിവർ പങ്കെടുത്തു.ചെങ്കൽ ഗ്രാമ പഞ്ചായത്താണ് ഭക്തജനങ്ങൾക്ക് നൽകുന്നതിനായുള്ള ദേശീയ പതാകകൾ ക്ഷേത്രത്തിന് കൈമാറിയത്.