
പാറശാല: സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ കൊറ്റാമം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച നവസങ്കല്പ യാത്ര പാറശാലയിൽ സമാപിച്ചു. സമാപന സമ്മേളനം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാർ, മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻ എം.എൽ.എ എ.ടി.ജോർജ്, കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ, കെ.പി.സി.സി നിർവാഹ സമിതി അംഗം ആർ.പ്രഭാകരൻ തമ്പി, ഡി.സി.സി ഭാരവാഹികളായ പാറശാല സുധാകരൻ, അഡ്വ.മഞ്ചവിളാകം ജയൻ, കൊറ്റാമം വിനോദ്, ബാബുക്കുട്ടൻ നായർ, നിർമ്മല, ജാഥ കോഓർഡിനേറ്റരും ബ്ലോക്ക് പ്രസിഡന്റുമായ കൊല്ലിയോട് സത്യനേശൻ, മണ്ഡലം പ്രസിഡന്റുമരായ പവ തിയാൻവിള സുരേന്ദ്രൻ, സുരേഷ് കുമാർ, കൊല്ലയിൽ ആനന്ദൻ, അഡ്വ. മഞ്ചവിളാകം ജയകുമാർ, വടകര ജയൻ, അഡ്വ.ആകോട് രാജേഷ്,വിനു പാലിയോട്, അഡ്വ.രാജരാജസിംഗ് തുടങ്ങിയവർ സംസാരിച്ചു.