
മലയിൻകീഴ്: ഊരുട്ടമ്പലം പിരിയാകോട് എൻ.എസ്.എസ് കരയോഗ വാർഷികവും കുടുംബ സംഗമവും യൂണിയൻ പ്രസിഡന്റ് ബി. ചന്ദ്രശേഖരൻനായർ ഉദ്ഘാടനം ചെയ്തു.
പിരിയാകോട് എൻ.എസ്.എസ് ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രതിനിധി സഭാഗം പി. ബാലചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വാഴിച്ചൽ ഗോപാലകൃഷ്ണൻനായർ, മേഖല കൺവീനർ എം. മഹേന്ദ്രൻ, യൂണിയൻ സെക്രട്ടറി ബി.എസ്. പ്രദീപ് കുമാർ, കെ.പത്മകുമാർ, അഡ്വ.എ.എസ്.ദീപു, ജി.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പി.ബാലചന്ദ്രൻനായർ(പ്രസിഡന്റ്),കെ.പത്മകുമർ(സെക്രട്ടി), സുരേഷ് ബാബു.ജി.(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.