ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ പഞ്ചായത്തിലെ വാലൂക്കോണത്തിന് സമീപത്തെ മങ്ങാട്ടുപാറ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ സർവകക്ഷിയോഗത്തിൽ തീരുമാനം. പഞ്ചായത്ത് വിളിച്ച യോഗത്തിൽ 300 ഓളം പേർ പങ്കെടുത്തു. ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത അദ്ധ്യക്ഷത വഹിച്ചു. ഉഴമലയ്ക്കൽ വേണുഗോപാൽ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.ബാബു,ബി.ജെ.പി ആര്യനാട് മണ്ഡലം സെക്രട്ടറി ആഴകം ഹരികുമാർ,പഞ്ചായത്ത് മുൻ പ്രസിഡന്റ് ജയകുമാർ,സി.പി.എം വിതുര ഏരിയ സെക്രട്ടറി എൻ.ഷൗക്കത്തലി,എസ്.മനോഹരൻ, മുരളീധരൻ നായർ,ജി.അനിൽ കുളപ്പട,പഞ്ചായത്ത് സെക്രട്ടറി എം.ജോസഫ് ബിജു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ശേഖരൻ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.റഹീം, കണ്ണൻ.എസ്.ലാൽ,പഞ്ചായത്തംഗങ്ങൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.വിഴിഞ്ഞം പദ്ധതി ചൂണ്ടികാട്ടി മങ്ങാട്ടുപാറയിൽ ഖനനം നടത്താൻ ആരെയും അനുവദിക്കുന്നില്ലെന്നും വിഴിഞ്ഞം പദ്ധതിക്ക് കരിങ്കല്ല് കൊടുക്കാനാണ് മങ്ങാട്ടുപാറ പൊട്ടിക്കാൻ പോകുന്നതെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും ജി.സ്റ്റീഫൻ എം.എൽ.എ അറിയിച്ചു.