തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജ് വിമുക്തി ക്ളബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരിക്കെതിരായ ബോധവത്കരണ ക്ളാസ് സംസ്ഥാന ലഹരി വർജ്ജന മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡി.രാജീവ് ഉദ്ഘാടനം ചെയ്തു.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ഡി.സുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വിമുക്തി മാനേജർ പി.കെ.ജയരാജ് ബോധവത്കരണ ക്ളാസ് നയിച്ചു.എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ഡോ.മനോജ്,എക്സൈസസ് ഇൻസ്പെക്ടർ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.