1

വിഴിഞ്ഞം: തിരുവല്ലം ബൈപ്പാസ് റോഡിൽ ടോൾ പ്ലാസയ്ക്കു സമീപം ചൊവ്വാഴ്ച അർദ്ധ രാത്രിക്കു ശേഷം നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു.ബീമാപള്ളി പുതുവൽ പുരയിടത്തിൽ ഇസ്മായീൽ -നൂർജഹാൻ ദമ്പതിമാരുടെ മകൻ ഷെഫീക്ക്(22) ആണ് മരിച്ചത്. കോവളം ഭാഗത്തു നിന്നു തിരുവല്ലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ108 ആംബുലൻസിൽ ആശുപ്രതിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി നടന്ന അപകടത്തിൽ അജ്ഞാതൻ മരിച്ചു വെന്നായിരുന്നു ആദ്യ വിവരം. ഷെഫീക്ക് ആണെന്ന് ഇന്നലെ രാവിലെ ആണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ചൊവ്വ രാത്രി വീട്ടിൽ നിന്നിറങ്ങിയ ഷെഫീക്ക് വൈകിയിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടെ ആണ് അപകട സ്ഥലത്ത് എത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. സുഹൃത്തിന്റെ ബൈക്ക് ആയിരുന്നു ഓടിച്ചിരുന്നത്. ഈ മാസം ഗൾഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.സഹോദരങ്ങൾ: ഫൗസിയ, അൽ അമീൻ, ഇസഹാക്ക്.