ll

വർക്കല: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് പാലോട് രവി നയിക്കുന്ന നവ സങ്കല്പ പദയാത്ര വർക്കല അയിരൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. എം. വിൻസെന്റ് എം.എൽ.എ പാലോട് രവിക്ക് പതാക കൈമാറി.

രാജ്യത്ത് സ്വാതന്ത്ര്യം തകർക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നതെന്നും അതിനെ സംരക്ഷിക്കേണ്ട ധാർമികമായ ബാദ്ധ്യത കോൺഗ്രസിനാണെന്നും പാലോട് രവി പറഞ്ഞു. നേതാക്കളായ അഡ്വ.ബി. ഷാലി, കെ. രഘുനാഥൻ, ബി. ധനപാലൻ, സൊണാൾജി, കിളിമാനൂർ സുദർശനൻ, ഷിബു വർക്കല, ഹാരിസൺ, വിനോജ് വിശാൽ, എസ്‌. അൻവർ, എം.എൻ.റോയ്, ഷിഹാബുദ്ദീൻ കാര്യയത്ത്, ഷാലിബ്, അഡ്വ. അസിം ഹുസൈൻ, സജിവേളിക്കാട്, പാറപ്പുറം ഹബീബുള്ള, സത്യജിത്ത്, വൈ. ഷാജഹാൻ, സലിം തുടങ്ങിയവർ സംസാരിച്ചു.

അയിരൂരിൽ നിന്നാരംഭിച്ച പദയാത്ര മൈതാനത്ത് സമാപിച്ചു.

തുടർന്ന് നടന്ന സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥൻ ഉദ്ഘാടനം ചെയ്‌തു. സ്വാതന്ത്ര്യസമരത്തെ അപഹരിക്കാൻ സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുകയാണെന്നും ദേശീയപതാകയുമായി പദയാത്ര നടത്താൻ ധാർമ്മികമായ അവകാശം കോൺഗ്രസിന് മാത്രമാണെന്നും ശബരിനാഥൻ പറഞ്ഞു. ബി. ധനപാലൻ അദ്ധ്യക്ഷത വഹിച്ചു. കെ. രഘുനാഥൻ, അഡ്വ.ബി. ഷാലി, സജിവേളിക്കാട്, ഷിബു വർക്കല തുടങ്ങിയവർ സംബന്ധിച്ചു.