ആര്യനാട്:ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളി മഹാക്ഷേത്രത്തിൽ മഹാരുദ്ര ഭൈരവി യാഗം 16 മുതൽ 23 വരെ നടക്കും.യാഗത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.യൂറോപ്യൻ യൂണിയൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യവംശി അഖാഡയാണ് യാഗത്തിന് നേതൃത്വംനൽകുന്നത്.മദ്ധ്യപ്രദേശ് ഉജ്ജയിൻ മഹാകാളി ക്ഷേത്രം മുഖ്യപുരോഹിത് അനിൽ തിവാരി,ഹിമാചൽ പ്രദേശ് ജ്വാലമുഖി ക്ഷേത്രം മുഖ്യ പുരോഹിത് അഭിഷേക് ശുക്ല,പഞ്ചാബ് പട്യാല മാകാളി പീഠം മുഖ്യപുരോഹിത് എന്നിവരുടെ കാർമികത്വത്തിൽ നടക്കുന്ന മഹാരുദ്ര ഭൈരവിയാഗത്തിന്റെ മുഖ്യ ആചാര്യൻ കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യതന്ത്രി ഡോ.രാമചന്ദ്ര അഡിഗയാണ്.യാഗം ഇന്ത്യയിൽ ആദ്യമായാണ് നടക്കുന്നത്.വിശ്വാസികൾ ശനിബാബ എന്ന് വിളിക്കുന്ന രാജ്യാന്തര സൂര്യവംശി അഖാഡ സുപ്രീം ചീഫ് 1008 മഹാമണ്ഡലേശ്വർ ദേവേന്ദ്രർ സൂര്യവംശിയുടെ മുഖ്യകാർമികത്വത്തിലാണ് 20 ന് രാവിലെ 11ന് മഹാശനീശ്വര ഹവനം നടക്കുക.കാശി ക്ഷേത്രത്തിൽ 11 വർഷത്തിൽ ഒരിക്കൽ നടക്കുന്ന അഷ്ടമൃത്യുഞ്ജയ ഹവനവും നടക്കുമെന്നുംസംഘാടകർ അറിയിച്ചു.ഇന്റർനാഷനൽ ശനീശ്വര അഖാഡ അനന്ദ് നായരാണ് യാഗ ബ്രഹ്മൻ.യാഗത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നതായി ക്ഷേത്ര പ്രസിഡന്റ് എസ്.ചന്ദ്രമോഹനനും സെക്രട്ടറി സി.എസ്.അജേഷും അറിയിച്ചു.