കോവളം : യൂത്ത് കോൺഗ്രസ് കല്ലിയൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി പുന്നമൂട് മുതൽ പൂങ്കുളം വരെ പദയാത്ര നടത്തി.മണ്ഡലം പ്രസിഡന്റ് ആർ.എസ്.സൈജുരാജിന് കെ.പി.സി.സി ജന: സെക്രട്ടറി അഡ്വ: ജി.സുബോധൻ പതാക കൈമാറി. പുങ്കുളം ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാങ്കുറ്റി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുധീർ ഷാ പാലോട് , സംസ്ഥാന സെക്രട്ടറിമാരായ വിനോദ് കോട്ടുകാൽ ,നേമം ഷജീർ ,അഫ്സൽ ബാലരാമപുരം, ധനുഷ് സുബോധൻ, ഇടുവ ജോയ് , യു.ഡി.എഫ് ചെയർമാൻ കോളിയുർ ദിവാകരൻ നായർ , ഡി.സി.സി ജനറൽ സെക്രട്ടറി ആർ.ആർ.സഞ്ജയകുമാർ,മണ്ഡലം പ്രസിഡന്റ മാരായ പെരിങ്ങമ്മല ജയൻ , മുത്തുക്കുഴി ജയൻ,ഉദയകുമാർ,കാക്കാമൂല ബിജു,പ്രേംലാൽ.വി.വി,എം.മഹേഷ്,പൂങ്കുളം ലാലു, വെള്ളായണി സമ്പത്ത്,ജെ.ജിത്തു,എറിക് മാർസിൽ,സാൻ ജോസ്,അഫ്സൽ,അഖിൽ,സന്തോഷ് കുമാർ,റോജ് വിജയൻ,ജിതിൻ.ജെ,പഞ്ചായത്തംഗങ്ങളായ എൽ.മിനി,ശാന്തിമതി തുടങ്ങിയവർ സംസാരിച്ചു.