raman
ചെറുവയൽ രാമൻ

തിരുവനന്തപുരം: കേരള ഫോക്‌ലോർ അക്കാഡമി മുൻ ചെയർമാനും ഗദ്ദിക കലാകാരനുമായിരുന്ന പി.കെ. കാളന്റെ പേരിലുള്ള പുരസ്‌കാരം ചെറുവയൽ രാമന്(നെല്ലച്ഛൻ). കൃഷി, നാടോടി വിജ്ഞാനീയം എന്നീ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പരമ്പരാഗത നെൽ വിത്തുകളുടെ സംരക്ഷണത്തിലും വ്യാപനത്തിലും രാജ്യാന്തര പ്രശസ്തി നേടിയ രാമൻ 11 രാജ്യങ്ങളിൽ നടന്ന സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. ജിനോം സേവിയർ അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.