
തിരുവനന്തപുരം:തപാൽ സ്വകാര്യവത്കരണ നടപടികൾ ഉപേക്ഷിക്കുക,പോസ്റ്റോഫീസ്
സേവിംഗ്സ് ബാങ്ക് അടക്കമുള്ള തപാൽ സേവന മേഖലകളെ സംരക്ഷിക്കുക, ആവശ്യമായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തപാൽ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പണിമുടക്ക് നടത്തി. പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തെ ബ്രാഞ്ച്, സബ്, ഹെഡ് പോസ്റ്റാഫീസുകൾ എല്ലാം അടഞ്ഞുകിടന്നു. വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും ധർണയും നടത്തി. തിരുവനന്തപുരത്ത് ജി.പി.ഒ.ക്ക് മുമ്പിൽ നടന്ന ധർണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.എൻ.എഫ്.പി.ഇ. സംസ്ഥാന കൺവീനർ പി.കെ. മുരളീധരൻ,എഫ്.എൻ.പി.ഒ. സംസ്ഥാന കൺവീനർ കെ.വി.സുധീർ കുമാർ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മുൻ എം.പി പി.കരുണാകരൻ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.ശ്രീകുമാർ, എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ, ആർ.എസ്.ബിന്നീ
(ബി.എസ്.എൻ.എൽ.ഇ.യു), വി.അനൂപ് (ഡി.വൈ.എഫ്.ഐ.), കെ.വി.മനോജ് കുമാർ (ശ്രീചിത്ര), അജിത് കുമാർ (റെയിൽവേ), സി.സന്തോഷ് കുമാർ (ബി.എസ്.എൻ.എൽ. പെൻഷണേഴ്സ്), ജേക്കബ് തോമസ് (പോസ്റ്റൽ പെൻഷണേഴ്സ്), ജി.ആർ. പ്രമോദ് (ഐ.എസ്.ആർ.ഒ), സി.ചന്ദ്രപ്രകാശ് (എഫ്.എൻ.പി.ഒ), രാകേഷ് കുമാർ (എഫ്.എൻ.പി.ഒ.), എൻ.എഫ്.പി.ഇ,ജെ.നൈസാം, ആർ.എസ്.സുരേഷ് കുമാർ, കെ.ഗോപകുമാർ, കെ.പ്രകാശ്, വി.രാജീവ്, എൻ.വിനോദ് കുമാർ, എം.ജി.മനോജ്, കെ.അനിൽകുമാർ, എസ്.ബാബു, എസ്.മണിക്കുട്ടൻ, എസ്.എൻ സോണി, എ.സതീഷ് കുമാർ, കെ.അജിത് കുമാർ, സി.രതീഷ് കുമാർ എന്നിവർ പങ്കെടുത്തു.