മുരുക്കുംപുഴ: കേരളത്തിന്റെ സമ്പൂർണ നാശത്തിനിടയാക്കുന്ന സിൽവർ ലൈൻ പദ്ധതി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യാദിനത്തിൽ മുരുക്കുംപുഴ കെ റെയിൽ വിരുദ്ധ ജനകീയ സമരസമിതി ക്വിറ്റ് കെ റെയിൽ സേവ് കേരള ദിനമായി ആചരിച്ചു. മുരുക്കുംപുഴയിൽ നടന്ന പ്രതിക്ഷേധം കെ റെയിൽ വിരുദ്ധ ജനകീയ സമരസമിതി പ്രസിഡന്റ്‌ എ.കെ. ഷാനവാസ്‌ ഉദ്ഘാടനം ചെയ്തു. ഷാജിഖാൻ എം എ, തുളസി, മുഹമ്മദ്‌ ഈസ, അബ്ദുൽ സലാം, ഫ്രാൻസിസ്, ശുഭ എന്നിവർ നേതൃത്വം നൽകി.