chenkal-saikrishna-school

പാറശാല:ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്കായി പുതുക്കിപ്പണിത നീന്തൽക്കുളത്തിന്റെ ഉദ്‌ഘാടനം കെ.ആൻസലൻ നിർവഹിച്ചു.സ്കൂൾ മാനേജിംഗ് ഡയറക്ടർ എസ്.രാജശേഖരൻ നായർ,അക്കാഡമിക് ഡയറക്ടർ രാധാകൃഷ്ണൻ.ആർ, മാനേജർ മോഹൻകുമാർ, പ്രിൻസിപ്പൽ രേണുക എന്നിവർ പങ്കെടുത്തു.കൊവിഡിനെ തുടർന്ന് നിറുത്തി വച്ചിരുന്ന നീന്തൽ പരിശീലനം കുളം നവീകരണത്തോടെ പുനരാരംഭിക്കുകയായിരുന്നു.സ്കൂൾ അദ്ധ്യയന സമയത്തിന് ശേഷം പൊതുജനങ്ങൾക്കും മറ്റു സ്കൂൾ വിദ്യാർത്ഥികൾക്കും പരിശീലനം നൽകുമെന്ന് എം.ഡി പറഞ്ഞു. നീന്തലിൽ വിദഗ്ദ്ധ പരിശീലനം നേടിയ കുമാരി അരുണ,വിശാഖ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുക.