തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ ലാറ്ററൽ എൻട്രി അഡ്മിഷൻ 20ന് രാവിലെ ഒമ്പതു മുതൽ കോളേജിൽ നടത്തും. ഐ.ടി.ഐ കാന്റിഡേറ്റ്സ് സ്റ്റേറ്റ് റാങ്ക് 450 വരെയുള്ളവർക്ക് രാവിലെ 9 നും, 451 മുതൽ 1000 വരെ 10 നും, 1001 മുതൽ അവസാന റാങ്ക് വരെ 10.30 നും നടക്കും. പ്ലസ് ടു/ വി.എച്ച്.എസ്.ഇ കാന്റിഡേറ്റ്സ് ധീവര, കുടുംബി, കുശവൻ, എസ്.സി, എസ്.ടി വിഭാഗക്കാർക്ക് രാവിലെ 11 നും, സ്റ്റേറ്റ് റാങ്ക് 1000 വരെ 11.15 നും, 1001 മുതൽ 3000 വരെ 12.30 നും, 3001 മുതൽ 5000 വരെ 2.30 നും, ടെക്സ്‌റ്റൈൽ ടെക്നോളജി പഠിക്കാൻ താൽപര്യമുളളവർക്ക് 3.15 നും, സെൽഫ് ഫിനാൻസിംഗ് കോളേജിൽ പഠിക്കാൻ താത്പര്യമുള്ള 5001 മുതൽ അവസാന റാങ്ക് വരെയുള്ളവർക്ക് 3.30 നും പ്രവേശനം നടത്തും. ഫോൺ: 0471-2360391.