pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ഇരണിയലിൽ കഞ്ചാവുമായി മൂന്ന് പേർ പ്രത്യേക സംഘത്തിന്റെ പിടിയിലായി.കൊന്നക്കുഴിവിള സ്വദേശി പ്രബീഷ് (24),അജിത് രാജ് (31),സഹായകവിൻ (23) എന്നിവരാണ് അറസ്റ്റിലായത്.സൗത്ത് സോൺ ഐ.ജിയുടെ നേതൃത്വത്തിലുള്ള എസ്.ഐ മുത്തുകൃഷ്ണന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്.ഇന്നലെ രാവിലെയായിരുന്നു സംഭവം.ഇരണിയലിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.പ്രതികളുടെ കൈവശം നിന്ന് 7.5 കിലോ കഞ്ചാവും, ഒര് ബൈക്കും, ഒര് വെയിറ്റിംഗ് മെഷീനും പൊലീസ് പിടിച്ചെടുത്തു. ഇരണിയൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യ്തു.